വ്യാജ കമ്പനിയുടെ പേരില്‍ കുവൈത്തിലെത്തിച്ച തൊഴിലാളികളെ തിരിച്ചയക്കില്ല

കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് വ്യാജ കമ്പനികളുടെ പേരില്‍ എത്തിച്ച പ്രവാസികളായ പതിനായിരത്തോളം പേരെ തിരിച്ചയക്കില്ലെന്ന് അധികൃതര്‍. ആറോളം വ്യാജ കമ്പനികള്‍ വഴിയാണ് ഇവര്‍ കുവൈത്തിലെത്തിയിരിക്കുന്നത്. ഇവരോട് മനുഷ്യത്വ പരമായ സമീപനമെ തങ്ങള്‍ സ്വീകരിക്കുകയൊള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെത്തിയ തൊഴിലാളികളില്‍ ഏറെ പേരും പല മേഖലകളിലും തൊഴില്‍ കണ്ടെത്തിയിട്ടുണ്ട്. ജോലി ലഭിക്കാത്തവര്‍ക്ക് പിഴ അടച്ച ശേഷം മറ്റ് ജോലികള്‍ കണ്ടെത്തുകയോ വിസ മാറ്റുകയോ ചെയ്യാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് സുരക്ഷാ ഏജന്‍സികള്‍ വ്യാജ കമ്പനികളെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പതിനായിരത്തോളം പ്രവാസികളെയാണ് രാജ്യത്തെത്തിച്ചതായി കണ്ടെത്തിയത്. അതെസമയം വ്യാജ കമ്പനി ഉടമകളായ സ്വദേശികളെ നിയമ നടപടികള്‍ക്ക് വിധേയരാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles