Section

malabari-logo-mobile

കനത്ത ചൂട്;അവധിക്കാല ക്ലാസുകള്‍ പാടില്ല;വിദ്യാഭ്യാസ വകുപ്പ്

HIGHLIGHTS : തിരുവനന്തപുരം: വേനലവധിക്ക് പൊതുവിദ്യാലയങ്ങള്‍ രണ്ടുമാസത്തേക്ക് അടച്ചു. കൊടുംചൂടും വരള്‍ച്ചയും കണക്കിലെടുത്ത് അവധിക്കാല ക്ലാസുകള്‍ നടത്തരുതെന്ന്

തിരുവനന്തപുരം: വേനലവധിക്ക് പൊതുവിദ്യാലയങ്ങള്‍ രണ്ടുമാസത്തേക്ക് അടച്ചു. കൊടുംചൂടും വരള്‍ച്ചയും കണക്കിലെടുത്ത് അവധിക്കാല ക്ലാസുകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകള്‍ പിന്തുടരുന്ന വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകള്‍ പാടില്ലെന്നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

പ്രാഥമിക തലം മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള സ്‌കൂളുകള്‍ക്ക് ഈ ഉത്തരവ് ബാധകമാണ്. കനത്ത ചൂടില്‍ ക്ലാസുകള്‍ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിന് ഹാനീകരമായിരിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അവധിക്കാല ക്ലാസുകള്‍ നടത്തരുതെന്ന് ബാലാവകാശ കമീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

sameeksha-malabarinews

അവധിക്കാലത്ത് 10 ദിവസം വരെ സ്‌കൂള്‍ മുന്‍കൂര്‍ അനുമതിയോടെ ക്യാമ്പുകള്‍ സംഘടിക്കാം. ഇത്തവണ ജൂണ്‍ മൂന്നിനാണ് സ്‌കൂളുകള്‍ തുറക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!