സ്ഥാനാര്‍ത്ഥിക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്ക് ഹാജരാകാന്‍ കത്ത്

മലപ്പുറം: സ്ഥാനാര്‍ത്ഥിയാണെന്ന് കാര്യം അവിടെ നില്‍ക്കട്ടെ ആദ്യം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയെന്ന് കമ്മീഷന്‍.

എന്‍.ഡി എ മലപ്പുറം ലോകസഭാ സ്ഥാനാര്‍ത്ഥി വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ക്കാണ് തിരഞ്ഞെടുപ്പ് ഡ്യുട്ടിക്ക് ഹാജരാകാന്‍ കത്ത് ലഭിച്ചിരിക്കുന്നത്. തിരുന്നാവായ ചേരുലാല്‍ ഹൈസ്‌കൂളിലെ അധ്യാപകനാണ് ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍. അടുത്ത ദിവസം തിരൂര്‍ എസ്എസ്എം പോളിടെക്‌നിക്കില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്കുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കാനുളള കത്താണ് കഴിഞ്ഞ ദിവസം ലഭിച്ചത്.

പ്രിസൈഡിംഗ് ഓഫീസര്‍ എന്ന നിലയിലാണ് പരിശീലനത്തിന് എത്താന്‍ ജില്ലാ ഇലക്ഷന്‍ ഓഫീസറായ കലക്ടറുടെ കത്ത്.

ഇതിനെതിരെ പരാതി നല്‍കുമെന്ന് എന്‍ഡിഎ മലപ്പുറം ജില്ലാനേതൃത്വം വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top