വീട്ടില്‍ സൂക്ഷിച്ച ബോംബു പൊട്ടി കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ആര്‍എസ്എസ് കാര്യവാഹക് കീഴടങ്ങി

കണ്ണൂര്‍; തളപ്പറമ്പ് നടുവിലില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ പക്ഷിക്കുട്ടില്‍ ബോംബുപൊട്ടി കുട്ടികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതി കീഴടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തകനായ മുതിരമല ഷിബുവാണ് വെള്ളിയാഴ്ച തളിപറമ്പ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹക് ആണ് ഷിബു.

ഷിബുവിന്റെ വീട്ടിലെ പക്ഷിക്കുട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് കുട്ടികള്‍ കളിക്കുന്നതിനിടെ താഴെ വീണ് പൊട്ടി ഷിബുവിന്റെ മകന്‍ എട്ടുവയസ്സുകാരന്‍ ഗോകുല്‍, അയല്‍വാസി ശിവകുമാറിന്റെ പന്ത്രണ്ടുവയസ്സുള്ള മകന്‍ കജില്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇരുവരും ഇപ്പോള്‍ കണ്ണുരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും, ഇയാളുടെ രാഷ്ട്രീയ ബന്ധങ്ങള്‍ പരിശോധിച്ചും ഒളിവില്‍ കഴിയുന്ന കേന്ദ്രം റെയിഡ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു പോലീസ്. ഇതിനിടയിലാണ് ഷിബു നാടകീയമായി തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങിയത്.

Share news
error: Content is protected !!
Scroll to Top