കുവൈത്തില്‍ ബസ് മറിഞ്ഞ് 5 മരണം

അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി സൂചന

Untitled-1 copyകുവൈത്ത്: കുവൈത്തില്‍ ബസ് മറിഞ്ഞ് അഞ്ച്‌പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ ഫഹാഹില്‍ റോഡിലാണ് അപകടം ഉണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

ബസിന്റെ മുന്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഫഹാഹില്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ ജി എല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. പുറത്തേക്ക് തെറിച്ച് വീണ യാത്രക്കാരുടെ ദേഹത്തേക്ക് ബസ് മറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

അപകടം നടന്നയുടന്‍ 5 പേര്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

Share news
error: Content is protected !!
Scroll to Top