Section

malabari-logo-mobile

പുകവലിക്കാര്‍ ശ്രദ്ധിക്കുക; നിങ്ങളെ പിടിക്കാന്‍ ഇനി എക്‌സൈസും

HIGHLIGHTS : തിരു: പുകയില ഉല്‍പ്പന്നങ്ങളും സിഗരറ്റം പിടികൂടി കേസെടുക്കാന്‍ എക്‌സൈസ് ഉദേ്യാഗസ്ഥര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. മാരകമായ പുകയില ഉല...

Untitled-1 copyതിരു: പുകയില ഉല്‍പ്പന്നങ്ങളും സിഗരറ്റം പിടികൂടി കേസെടുക്കാന്‍ എക്‌സൈസ് ഉദേ്യാഗസ്ഥര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.  മാരകമായ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ദ്ധിച്ച സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പിന്റെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത്.  കഴിഞ്ഞ 20 നാണ് ടാക്‌സസ് സെക്രട്ടറി എ അജിത്ത് കുമാര്‍ പുതിയ ഉത്തരവിറക്കിയത്. ഈ ഉത്തരവ് പ്രകാരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുതല്‍ മുകളിലേക്കുള്ള ഉദേ്യാഗസ്ഥര്‍ക്ക് കേസെടുക്കാന്‍ അധികാരമുണ്ടാകും. റവന്യൂ, പോലീസ്,ഫുഡ്, ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്ക് മാത്രമായിരുന്നു ഇതുവരെ കേസെടുക്കാന്‍ അധികാരമുണ്ടായിരുന്നത്.

2003 ലെ കേന്ദ്രനിയമപ്രകാരം സിഗരറ്റും, മറ്റ് പുകയില ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്.  എന്നാല്‍ ഹാന്‍സ്, പാന്‍പരാഗ്, ഗുഡ്ക പോലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ സുലഭമാണ്.

sameeksha-malabarinews

ചെക്ക്‌പോസ്റ്റുകളിലെ പരിശോധനക്കിടെ ചാക്കുകണക്കിന് പുകയില ഉല്‍പ്പന്നങ്ങളാണ് എക്‌സൈസ് പിടികൂടാറുള്ളത്.  അതേസമയം ഇവയുടെ രേഖ തയ്യാറാക്കി പോലീസിന് കൈമാറണം.  തൊണ്ടിയായി പുകയില ഉല്‍പ്പന്നങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കാന്‍ സൗകര്യം കുറവായത് കൊണ്ട് പോലീസ് അവ ഏറ്റെടുക്കുന്നതില്‍ താല്‍പ്പര്യം കാട്ടാറില്ല. ഇത് ഇരുവിഭാഗം ഉദേ്യാഗസ്ഥര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് ഇടയാകാറുണ്ട്. അതിനാല്‍ സ്വയം കേസെടുക്കാനുള്ള അധികാരം നല്‍കണമെന്ന് എക്‌സൈസ് വകുപ്പ് ആവശ്യപ്പെടുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!