അനധികൃതസ്വത്തു സമ്പാദന കേസ്; ജയലളിത കുറ്റക്കാരി

Untitled-1 copyബംഗളൂരു: അനധികൃതസ്വത്തു സമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയാണെന്ന് കോടതി. ബംഗളൂരുവിലെ പരപ്പന ജയില്‍ വളപ്പിലെ പ്രതേ്യക കോടതിയിലാണ് ഇന്ന് വിധി പറഞ്ഞത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1991-96 കാലഘട്ടത്തില്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്നാണ് ജയലളിത ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസ്. ജയലളിതയുടെ അനുയായി ശശികലയുടെ ബന്ധു ഇളവരശ്ശി, വളര്‍ത്തു പുത്രന്‍ സുധാകരന്‍ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

കുറ്റക്കാര്‍ക്കെതിരായ ശിക്ഷ ഉടന്‍ പ്രഖ്യാപിക്കും. കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതോടെ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ജയലളിത ഉടന്‍ രാജി വെച്ചേക്കും. അഴിമതി നിരോധന വകുപ്പ് 13 (1) ഇ പ്രകാരമാണ് ജയലളിതയടക്കമുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ് ഇക്കാര്യം അറിയിച്ചത്. 1 മുതല്‍ 7 വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിധി പറയുന്നത് കണക്കിലെടുത്ത് ബംഗളൂരുവില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

2,000 ത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി ഇവിടെ നിയോഗിച്ചിരിക്കുന്നത്. വിധി പ്രഖ്യാപനം കേള്‍ക്കാനായി ചെന്നൈയില്‍ നിന്നും പ്രത്യേക ഹെലികോപ്റ്ററിലാണ് ജയലളിത ബംഗളൂരുവില്‍ എത്തിയത്. ഹോട്ടലില്‍ വിശ്രമിച്ച ശേഷമാണ് സുരക്ഷാ സേനയുടെ അകമ്പടിയോടെ കാറില്‍ ജയലളിത കോടതിയില്‍ എത്തിയത്. ജയലളിതക്ക് അഭിവാദ്യമര്‍പ്പിച്ച് എ ഐ എ ഡി എം കെ പ്രവര്‍ത്തകള്‍ ബംഗളൂരുവില്‍ പ്രകടനം നടത്തി.

18 വര്‍ഷം നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് തമിഴ്‌നാട് മുഖ്യന്ത്രി ജയലളിത പ്രതിയായ അനധികൃത സ്വത്തു സമ്പാദനകേസില്‍ ബംഗളൂരുവിലെ പ്രതേ്യക കോടതിയില്‍ വിധി പറയുന്നത്. 1996 ല്‍ ബിജെപി നേതാവ് സുബ്രമണ്യസ്വാമിയാണ് വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. 1996 ല്‍ അധികാരത്തില്‍ വന്ന ഡി എം കെ സര്‍ക്കാര്‍ ജയലളിതയെ ജയിലിലടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീണ്ടും ജയലളിത മുഖ്യമന്ത്രിയായതോടെ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ആരോപിച്ച് ഡി എം കെ നേതാവ് അന്‍പഴകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കേസ് ബംഗളൂരുവിലേക്ക് മാറ്റിയത്.

Share news
error: Content is protected !!
Scroll to Top