Section

malabari-logo-mobile

ജയലളിതയ്ക്ക് 4 വര്‍ഷം തടവ്

HIGHLIGHTS : ബംഗളൂരു: ജയലളിതയ്ക്ക് 4 വര്‍ഷം തടവ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയ്ക്ക്് 4 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ബംഗളുരുവിലെ പ്രത്യേത കോടതിയാണ് കുറ...

Untitled-1 copyബംഗളൂരു: ജയലളിതയ്ക്ക് 4 വര്‍ഷം തടവ്  അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയ്ക്ക്് 4 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ബംഗളുരുവിലെ പ്രത്യേത കോടതിയാണ് കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശിക്ഷ വിധിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമം സെക്ഷന്‍ 13(1)ഇ പ്രകാരമുള്ള വകുപ്പുകളാണ് ജയലളിതയ്‌ക്കെതിരെയുള്ളത്. ജയലളിതയുടെ ജാമ്യവും കോടതി തള്ളിയിരിക്കുകയാണ്.  100 കോടി പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇന്നുതന്നെ ജയലളിതയെ ജയിലിലേക്ക് കൊണ്ടുപോകും. മുഖ്യമന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടമായി.

sameeksha-malabarinews

ജയലളിതയുടെ അനുയായി ശശികലയുടെ ബന്ധു ഇളവരശ്ശി, വളര്‍ത്തു പുത്രന്‍ സുധാകരന്‍ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

18 വര്‍ഷം നീണ്ടു നിന്ന നിയമപോരാട്ടത്തിനൊടുവിലാണ് തമിഴ്‌നാട് മുഖ്യന്ത്രി ജയലളിത പ്രതിയായ അനധികൃത സ്വത്തു സമ്പാദനകേസില്‍ ബംഗളൂരുവിലെ പ്രതേ്യക കോടതിയില്‍ വിധി പറയുന്നത്. 1996 ല്‍ ബിജെപി നേതാവ് സുബ്രമണ്യസ്വാമിയാണ് വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. 1996 ല്‍ അധികാരത്തില്‍ വന്ന ഡി എം കെ സര്‍ക്കാര്‍ ജയലളിതയെ ജയിലിലടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീണ്ടും ജയലളിത മുഖ്യമന്ത്രിയായതോടെ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ആരോപിച്ച് ഡി എം കെ നേതാവ് അന്‍പഴകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കേസ് ബംഗളൂരുവിലേക്ക് മാറ്റിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!