കുറ്റിപ്പുറം ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കോര്‍പിയോ ഇടിച്ച് ആറു പേര്‍ക്ക് പരിക്ക്

കുറ്റിപ്പുറം: തൃശൂര്‍- കുറ്റിപ്പുറം ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കോര്‍പിയോ ഇടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ചങ്ങരംകുളം താടിപ്പടി പെട്രോള്‍ പമ്പിനു സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.

10 അംഗ സംഘം സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ തൃശൂര്‍ സ്വദേശി ആല്‍ബര്‍ട്ട്(20), കൊല്ലം ചടയമംഗലം സ്വദേശികളായ സുഹൈല്‍(19), അസ്ലം(20), കോട്ടയം സ്വദേശികളായ ജെഫിന്‍(20), ഹേമന്ത്(19),തൃശൂര്‍ കേച്ചേരി സ്വദേശി നവാഫ്(19) എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്.

ഇവരില്‍ ഗുരുതരമായി പരിക്കുപറ്റിയ ഡ്രൈവര്‍ ആല്‍ബര്‍ട്ടിനെ ഫയര്‍ഫോഴ്‌സെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ വാഹനം വെട്ടിപൊളിച്ച് പുറത്തെടുത്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ള അഞ്ചു പേര്‍ ചങ്ങരംകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Share news
error: Content is protected !!
Scroll to Top