Section

malabari-logo-mobile

കൊട്ടിയൂർ പീഡന കേസ് ; ഫാദർ റോബിൻ വടക്കും ചേരിക്ക് ഹൈക്കോടതി ശിക്ഷയിൽ ഇളവ് നൽകി

HIGHLIGHTS : Kottiyoor torture case; Father Robin Vadakkanchery was granted leniency by the High Court

കൊച്ചി : കൊട്ടിയൂർ പീഡന കേസിൽ ഫാദർ റോബിൻ വടക്കും ചേരിക്ക് ശിക്ഷയിൽ ഇളവ് നൽകി ഹൈകോടതി. 20 വർഷം തടവ് എന്നത് 10 വർഷമായി കുറച്ചാണ് ഇളവ്. മൂന്നു കേസുകളിലായാണ് 20 വർഷം കോടതി ശിക്ഷ വിധിച്ചത്.

വടക്കഞ്ചേരിയുടെ ഹരജി പരിഗണിച്ചാണ് കോടതി നടപടി. അതേ സമയം പോക്സോ വകുപ്പ്, ബലാത്സംഗ വകുപ്പ് നിലനിൽക്കുമെന്ന് കോടതി അറിയിച്ചു.

sameeksha-malabarinews

2016 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊട്ടിയൂർ നീണ്ടുനോക്കി സെൻറ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്.

കേസിൽ 2019 തലശ്ശേരി പോക്സോ കോടതി വടക്കുചേരി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കേസിലെ മറ്റ് ആറ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു ഇവർക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ ആയില്ല എന്ന് കാണിച്ചാണ് ഇവരെ വെറുതെ വിട്ടത്. ഡി എൻ എ പരിശോധനയിൽ പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന്റെ പിതാവ് റോബിൻ തന്നെയാണെന്ന് ഫലം പുറത്തുവന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!