പരപ്പനങ്ങാടിയിൽ കർഷകന് കടന്നൽ കുത്തേറ്റു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ കര്‍ഷകന് കടന്നല്‍ കുത്തേറ്റു. നെടുവ പൊല്‍പ്പായില്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരിപ്പാര ശങ്കരന്‍ എന്ന ചെറിയക്കനാണ് ദേഹമാസകലം കടന്നല്‍ കുത്തേറ്റത്.

പരിക്കേറ്റ ഇയാളെ പുത്തരിക്കലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉള്ളണം കോട്ടത്തറയിലെ തന്റെ കൃഷിയിടത്തില്‍ കൃഷിപ്പണി ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കടന്നല്‍കൂട്ടം കൂട്ടമായി വന്ന് ആക്രമിച്ചത്. കടന്നല്‍കൂട്ടം ആക്രമിച്ചതോടെ  പ്രാണരക്ഷാര്‍ത്ഥം ഓടിയ ഇദേഹത്തെ സമീപത്തെ വീട്ടുകാരാണ് കടന്നലുകള്‍ക്ക് നേരെ ചൂട്ട് കത്തിച്ച് കാണിച്ച് രക്ഷപ്പെടുത്തിയത്.

 

Share news
error: Content is protected !!
Scroll to Top