സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് വീട്ടില്‍ വിളയിച്ച മത്തങ്ങ നല്‍കി മാതൃകയായി അവന്തിക

പരപ്പനങ്ങാടി: തന്റെ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് താനും കുടുംബവും കൃഷിചെയ്ത ആദ്യവിള നല്‍കി മാതൃകയായി അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി. പരപ്പനങ്ങാടി ചിറമംഗലം എയുപി  സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ അവന്തികയാണ് സദ്പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.

ഇവരുടെ വീട്ടില്‍ കൃഷിചെയ്ത നാല് മത്തനാണ് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് എത്തിച്ചത്.

ഇന്നലെ മത്തന്‍ അവന്തകയില്‍ നിന്നും പ്രധാനാധ്യാപിക ഉഷാദേവി ടീച്ചര്‍ ഏറ്റുവാങ്ങി.

പരപ്പനങ്ങാടി പരിയാപുരം വള്ളയില്‍ പ്രകാശന്റെയും ഷീബയുടെയും മകളാണ് അവന്തിക.വി

 

Share news
error: Content is protected !!
Scroll to Top