Section

malabari-logo-mobile

കുണ്ടൂര്‍ വാര്‍ഷികവും സനദ് ദാന സമ്മേളനവും 21, 22, 23 തിയ്യതികളില്‍

HIGHLIGHTS : Kundur Annual and Sanaddana Sammelan on 21st, 22nd and 23rd

തിരൂരങ്ങാടി: മത, ഭൗതീക വിദ്യഭ്യാസ രംഗത്ത് മികച്ച സംഭാനവകള്‍ നല്‍കി മുന്നേറുന്ന കുണ്ടൂര്‍ മര്‍ക്കസ് സക്കാഫത്തില്‍ ഇസ്ലാമിയ്യയുടെ വാര്‍ഷികവും സനദ് ദാന സമ്മേളനവും സ്വലാത്ത് വാര്‍ഷികവും 21 മുതല്‍ 23 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 21-ന് രാവിലെ ഖബര്‍ സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാവും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഖബര്‍ സിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. നാല് മണിക്ക് അബ്ദുല്‍ റഷീദലി ശിഹാബ് തങ്ങള്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനത്തില്‍ സി.എച്ച് ത്വയ്യിബ് ഫൈസി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ബീരാന്‍ കുട്ടി മുസ്ലിയാര്‍ റാസല്‍ഖൈമ, പി.എസ്.എച്ച് തങ്ങള്‍ പ്രസംഗിക്കും.

7 മണിക്ക് നടക്കുന്ന സ്വലാത്ത് വാര്‍ഷിക സമ്മേളനം അബ്ദു റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ.ജൗഹര്‍ മാഹിരി കരിപ്പൂര്‍ സ്വലാത്ത് വാര്‍ഷിക പ്രഭാഷണം നടത്തും. കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തും. 22-ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും. ഫക്രുദ്ധീന്‍ തങ്ങള്‍ കണ്ണന്തള്ളി, കെ.പി മുഹമ്മദ് കുട്ടി പ്രസംഗിക്കും.

sameeksha-malabarinews

23-ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സ്ഥാനവസ്ത്ര വിതരണോല്‍ഘാടനം സയ്യിദ് ഫസല്‍ തങ്ങള്‍ മേല്‍മുറി നിര്‍വ്വഹിക്കും. പൂക്കോയ തങ്ങള്‍ ബാഅലവി അല്‍ ഐന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഗഫൂര്‍ സൂര്യ, പി ഉബൈദുള്ള എം.എല്‍.എ പ്രസംഗിക്കും.

വൈകീട്ട് 7 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനത്തില്‍ അബ്ദുല്‍ ഗഫൂര്‍ അല്‍കാസിമി ആമുഖ പ്രഭാഷണം നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി അലികുട്ടി മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് കോയ ജലമുല്ലൈലി തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഡോ. ബഹാവുദ്ധീന്‍ നദ് വി കൂരിയാട്, ആദൃശ്ശേരി ഹംസ മുസ്ലിയാര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ് എം.എല്‍.എ, മുന്‍ മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, കെ കുട്ടി അഹമ്മദ് കുട്ടി, അഡ്വ.എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, സലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍, യു ഷാഫി ഹാജി മറ്റു പ്രമുഖരും പ്രസംഗിക്കും. സമാപന സമ്മേളനത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.

മത ഭൗതിക വിദ്യഭ്യാസ രംഗത്ത് മികച്ച നിലവാരത്തിലുള്ള വിദ്യഭ്യാസം നല്‍കാന്‍ മര്‍ക്കസിനായെന്നും കെ.ജി മുതല്‍ പി.ജി വരെയും നിരവധി ഹാഫിളുകളെയും ഉസ്താദുമാരെയും സമൂഹത്തിന് സംഭാവന ചെയ്യാന്‍ മര്‍ക്കിസിനായെന്നും മര്‍ക്കസ് ഭാരവാഹികളായ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, മേജര്‍ കെ ഇബ്രാഹീം, എന്‍.പി ആലി ഹാജി, എം.സി പീച്ചി ഹാജി, എം.സി ബാവ ഹാജി, അമ്പരക്കല്‍ ഹംസ ഹാജി, മുഹമ്മദലി ഫൈസി, സിറാജ് മാസ്റ്റര്‍, എല്‍ മുഹമ്മദലി ഫൈസി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!