മലപ്പുറം മങ്കടയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേര്‍ മരണപ്പെട്ടു

മലപ്പുറം; ആനക്കയം വള്ളിക്കാപറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേര്‍ മരണപ്പെട്ടു.
ഓട്ടോറിക്ഷ വലിയ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്..
അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരണപ്പെട്ടത്.

ആനക്കയം, ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ(46 ), സഹോദരന്‍ ഉസ്മാന്‍(36), ഭാര്യ സുലൈഖ(33) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ചണ്ടിയന്‍ മൂച്ചി അസ്സന്‍കുട്ടി, ഉസ്മാന്റെയും സഹോദരിയുടെയും 3 കുട്ടികള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശപ്പിച്ചിരിക്കുകയാണ്.
ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടില്‍ സത്കാരം കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top