ആലപ്പുഴ; ആലപ്പുഴയില്‍ എസ്ഡിപിഐ,ബിജെപി നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലപ്പുഴയിലെ കൊലപാതക കേസുഅന്വേഷിക്കുന്ന അര്‍ഷിത അട്ടല്ലുരി മാധ്യമങ്ങളോട് പറഞ്ഞു.
എസിഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസില്‍ എട്ടുപേര്‍ നേരിട്ട് പങ്കെടുത്തതായാണ് പോലീസ് കരുതുന്നത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 12 പേരാണ് നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ അറസ്റ്റ് ഉടനെയുണ്ടാകം.
കേസന്വേഷണം ഒരു സംഘവും ക്രമസമാധാന ചുമതല മറ്റൊരു സംഘത്തിനുണാണ്. ഇനി അക്രമമുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഹര്‍ഷിത അറിയിച്ചു.




