ഷാനിന്റെ കൊലക്ക് പിന്നില്‍ വത്സന്‍ തില്ലങ്കേരിയെന്ന് എസ്ഡിപിഐ: പോലീസ് അന്വേഷിക്കട്ടെ എന്ന് തില്ലങ്കേരി

ആലപ്പുഴ : കെഎസ് ഷാനിന്റെകൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയാണെന്ന് എസ്ഡിപിഐ. ഇന്നലെ ആലപ്പുഴയിലെത്തിയ തില്ലങ്കേരിയാണ് കൊല ആസൂത്രണം ചെയ്തതെന്ന് എസ്ഡിപിഐ നേതാവ് പികെ ഉസ്മാന്‍ ആരോപിച്ചു. എന്നാല്‍

കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നില്‍ താനാണെന്ന് ആരോപണം ആസൂത്രിതമെ്് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ഇന്നലെ ആലപ്പുഴയില്‍ പോയിരുന്നു. പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞു. സംഴത്തില്‍ പോലീസ് അന്വേഷണം നടക്കട്ടെയെന്നും വത്സന്‍ തില്ലങ്കേരി പ്രതികരിച്ചു.

മണിക്കൂറുകളുടെ ഇടവേളയില്‍ ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് ജില്ലാ പോലീസ് മേധാവി ജയദേവ് വ്യക്തമാക്കി. ഇന്നലെ രാത്രിയില്‍ കെഎസ് ഷാനിനെ പിന്തുടര്‍ന്നെത്തിയ സംഘം കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പ്രതികാരമെന്നോണം മണിക്കൂറുകള്‍ക്കുള്ളില്‍ രഞ്ജിത്ത് ശ്രീനിവാസനെ രാവിലെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതും വളരെ ആസൂത്രിതമായിരുന്നു.

 

Share news
error: Content is protected !!
Scroll to Top