Section

malabari-logo-mobile

ദേശീയ പതാകയുടെ അളവിലും അശോക ചക്രത്തിലും മാനദണ്ഡം പാലിച്ചില്ല; വിതരണം ചെയ്ത ഒരു ലക്ഷത്തിലധികം പതാകകള്‍ കുടുംബശ്രീ തിരികെ വാങ്ങി

HIGHLIGHTS : Kudumbashree bought back more than one lakh flags that were distributed

ഇടുക്കി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനില്‍ വിതരണം ചെയ്ത പതാകകളില്‍ ക്രമക്കേട്. വീടുകളിലും സ്ഥാപനങ്ങളിലും ഉയര്‍ത്താന്‍ വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള പതാകകള്‍. ഇടുക്കി ജില്ലയില്‍ കുടുംബശ്രീ വിതരണത്തിന് എത്തിച്ച ഒരു ലക്ഷത്തിലേറെ ദേശീയ പതാകകള്‍ ഉപയോഗ ശൂന്യമായി. കുടുംബശ്രീ തെറ്റു കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ലക്ഷത്തിലധികം പതാകകള്‍ തിരികെ വാങ്ങി.

30 ലക്ഷത്തിലേറെ രൂപ ചെലവാക്കിയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്. പതാകകള്‍ നിര്‍മിച്ച് പഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ള ചുമതല കുടുംബശ്രീ മിഷനായിരുന്നു. പതാകയുടെ അളവിലും അശോക ചക്രത്തിന്റെ ആകൃതിയിലും മാനദണ്ഡം പാലിക്കാതിരുന്നതോടെയാണ് ഇത്രയധികം ദേശീയ പതാകകള്‍ പാഴായത്.

sameeksha-malabarinews

ആദ്യഘട്ടമായി ഒരു ലക്ഷത്തി ഇരുപതിനായിരം പതാകകള്‍ എത്തിച്ചു. കളക്ടറേറ്റില്‍ വിതരണ ഉദ്ഘാടനവും നടത്തി. ഇതിനുശേഷമാണ് പതാകകളിലെ ചട്ടലംഘനം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ രണ്ടു ലക്ഷത്തിലധികം പതാകകള്‍ക്കാണ് കുടുംബശ്രീക്ക് ഓര്‍ഡര്‍ ലഭിച്ചത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!