Section

malabari-logo-mobile

പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ പുസ്തകക്കൂട് സ്ഥാപിച്ച് നവജീവന്‍ വായനശാല

HIGHLIGHTS : Navajeevan reading room by setting up a book shed at Parapanangadi police station

പരപ്പനങ്ങാടി: ജനകീയ വായനക്ക് പൊതു ഇടങ്ങള്‍ സ്ഥാപിക്കുക എന്ന സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ആഹ്വാന പ്രകാരം പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ നവജീവന്‍ വായനശാല പുസ്തകക്കൂട് സ്ഥാപിച്ചു. പരപ്പനങ്ങാടി എസ്.ഐ ബാബുരാജ്.പി പുസ്തകക്കൂടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സ്റ്റേഷനില്‍ എത്തുന്ന ആളുകള്‍ക്കും മറ്റും വിവിധ പുസ്തകങ്ങള്‍ വായിക്കാന്‍ അവസരമൊരുക്കുകയും അതുവഴി വായനശീലം വളര്‍ത്താനും സാധിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

എസ്.കെ പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥ, ബെന്യാമിന്റെ ആടുജീവിതം, വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു ഭഗവത്ഗീതയും കുറെ മുലകളും, എന്‍.പി മുഹമ്മദിന്റെ ദൈവത്തിന്റെ കണ്ണ്, എം.ആര്‍ രേണുകുമാറിന്റെ കൂട്ടുകൂടുന്ന കഥകള്‍, ഈസോപ്പ് കഥകള്‍ എന്നീ പുസ്തകങ്ങള്‍ ഇപ്പോള്‍ സൗജന്യമായി പുസ്തക കൂടില്‍ നിന്നും വായിക്കാന്‍ കഴിയും. വരും ദിവസങ്ങളില്‍ കൂടുതല്‍ പുസ്തകങ്ങളും ആനുകാലികങ്ങളും പുസ്തകക്കൂട്ടിലെത്തും.

sameeksha-malabarinews

ചടങ്ങില്‍ വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത്, സെക്രട്ടറി എം.പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!