Section

malabari-logo-mobile

വനിതാ സിവിൽ എക്സൈസ് ഓഫീസറെ ആദരിച്ചു

HIGHLIGHTS : Women Civil Excise Officer felicitated

മൂന്നിയൂർ: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹയായ കേരളത്തിലെ ആദ്യ വനിതയും , മൂന്നിയൂർ പഞ്ചായത്തിലെ ചേളാരി- പടിക്കൽ പമ്പ് ഹൗസ് റോഡ് സ്വദേശിയും, പരപ്പനങ്ങാടി റേഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്സൈസ് ഓഫീസറുമായ ” സിന്ധു പട്ടേരി വീട്ടിലിനെ ” മൂന്നിയൂർ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് ( പടിക്കൽ വെസ്റ്റ് ) മുസ്ലീം ലീഗ് കമ്മറ്റി അവരുടെ പിലാക്കല കണ്ടിയിലെ വസതിയിൽ ചെന്ന് ആദരിച്ചു.

വിശിഷ്ട സേവനത്തിനുള്ള മെഡൽ കേരള പിറവി ദിനത്തിൽ മുഖ്യമന്ത്രിയിൽ നിന്നും സ്വീകരിക്കും.

sameeksha-malabarinews

മെഡൽ വാർത്തയറിഞ്ഞ് കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ-സാംസ്കാരിക മേഖലയിലുള്ളവരുടെ അഭിനന്ദന പ്രവാഹമാണ്.

ചടങ്ങിൽ മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ, 22-ാം വാർഡ് മെമ്പർ രാജൻ, ആറാം വാർഡ് മെമ്പർ സഫീർ , സെക്രട്ടറി വി.അലവിക്കുട്ടി, കെ .വി അബ്ബാസ്, കെ.ടി ബാവ , സി.അഷറഫ്, പി.കെ. ഇർഷാദ് അലി, ടി സി.മുസാഫിർ, സി.മൊയ്തീൻ കുട്ടി, കെ.പി.മുജീബ് റഹ്മാൻ, സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!