
പരപ്പനങ്ങാടി നഗരസഭയിലേക്ക് ആഗസ്റ്റ് ആറിന് കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി നടത്തുവാന്‍ നിശ്ചിയിച്ചിരുന്ന അഭിമുഖം 20/08/2022 തീയതിയില്‍ രാവിലെ 11 മണിക്ക് നടത്തപ്പെടുന്നതാണെന്ന് പരപ്പനങ്ങാടി നഗരസഭ സെക്രട്ടറി അറിയിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ ബഹു തദ്ദേശ സ്വയംഭരണ (ഐ.ബി) വകുപ്പിന്റെ സര്‍ക്കാര്‍ ഉത്തരവ് സ.ഉ (സാധാ)നം.1044/2013/ത.സ്വ.ഭ.വ. തീയതി 19/04/2013 പ്രകാരം വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരിക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റായി പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



