കൊച്ചി: അങ്കമാലി ഫയര്‍ സ്റ്റേഷന് സമീപം വിദ്യാര്‍ത്ഥിനി ട്രെയിന്‍ ഇടിച്ചു മരിച്ചു. പുളിയനം തേലപ്പിള്ളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജന്‍ (21)ആണ് മരിച്ചത്.
ഇന്ന് രാവിലെ റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു.
അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



