തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി

തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ പ്രദേശത്താണ് കാറ്റ് വീശിയത്. വീടിന്റെ മേല്‍ക്കൂര പറന്നു പോയി. നിരവധി മരങ്ങള്‍ കടപുഴകി വീണു. ആര്‍ക്കും പരിക്കില്ല.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ക്രിസ്റ്റഫര്‍ നഗറിലെ വീടിന്റെ മുകളിലുള്ള ഷീറ്റ് ഒന്നായി പറന്ന് പൊങ്ങി തൊട്ടടുത്തുള്ള സെന്റ് റാഫേല്‍സ് സ്‌കൂളിലെ മതിലിനപ്പുറത്തേക്ക് പറന്ന് വീഴുകയായിരുന്നു.

കഴിഞ്ഞ ദിവസം മാള അന്നമടയിലും സമാനമായ രീതിയില്‍ കാറ്റടിച്ച് വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top