കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യ പ്രതി പൊലീസ് പിടിയില്‍. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് പിടിയിലായത്. നാവായിക്കുളത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ലഞ്ജിത്തിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തായ അഭിഭാഷകന്‍ ഷിബുവിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 11 നാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് രണ്ടരയോടെ ആലപ്പുഴയില്‍ പോയി മടങ്ങി വരും വഴിയാണ് പ്രതി യുവാവിനെ മര്‍ദിച്ചത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് ജീവനക്കാരന്‍ ചോദ്യം ചെയ്തതതോടെയാണ് തര്‍ക്കമുണ്ടായത്. പിന്നാലെ മര്‍ദ്ദനത്തിന് ശേഷം അരുണിന്റെ ഷര്‍ട്ടില്‍ പിടിച്ച് ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തു. നൂറ് മീറ്ററോളം ദൂരം പിന്നിട്ട ശേഷം യുവാവിനെ തള്ളി റോഡിലേക്കിട്ടു. സാരമായി പരിക്കേറ്റ കുരീപ്പുഴ സ്വദേശി അരുണ്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ടോള്‍ പ്ലാസ അധികൃതരുടെ പരാതിയില്‍ അഞ്ചാലുമ്മൂട് പൊലീസ് അന്വേഷണം തുടങ്ങി. അടൂര്‍ രജിസ്‌ട്രേഷനിലുള്ള കാര്‍ പാരിപ്പള്ളി സ്വദേശിയുടെതാണെന്ന് തിരിച്ചറിഞ്ഞു. കാറുടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.




