Section

malabari-logo-mobile

കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചു; ഇ.ഡി പാണക്കാട് തങ്ങള്‍ക്ക് നോട്ടീസ് നല്‍കി; രേഖകള്‍ പുറത്തുവിട്ട് കെ.ടി ജലീല്‍

HIGHLIGHTS : KT Jalil MLA with allegations against PK Kunhalikutty.

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി കെ ടി ജലീല്‍ എംഎല്‍എ. ആരാധനനാലയങ്ങളുടെ മറവില്‍ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന് കെ ടി ജലീല്‍. പാണക്കാട് ഹൈദരലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്ന് ഇ.ഡി നോട്ടീസിന്റെ രേഖകള്‍ പുറത്തുവിട്ട് അദേഹം പറഞ്ഞു. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാക്കത്തതിനാല്‍ ഇ ഡി പാണക്കാട്ടെത്തിയെന്നും കെ ടി ജലീല്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടി പാണക്കാട് തങ്ങളെ മറയാക്കി നടത്തുന്നത് മാഫിയ പ്രവര്‍ത്തനമാണെന്നും കെ ടി ജലീല്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്നും അതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡിക്ക് പരാതി നല്‍കുമെന്നും ജലീല്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകള്‍ വഴി കോടികളുടെ ബിനാമി ഇടപാട് നടക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടിയുടെ മകന്‍ നടത്തിയിരിക്കുന്ന നിക്ഷേപങ്ങളും അന്വേഷിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

sameeksha-malabarinews

സംസ്ഥാനത്ത് സഹകരണ ബാങ്കുകളെയെല്ലാം യോജിപ്പിച്ച് കേരള ബാങ്ക് എന്ന ആശയം രൂപീകരിച്ചപ്പോള്‍ എല്ലാം ജില്ലകളും അതില്‍ ലയിച്ചപ്പോള്‍ മലപ്പുറം ജില്ല മാത്രം മാറി നിന്നത് കള്ളപ്പണ ഇടപാടിന്റെ തെളിവാണെന്നും കെ ടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!