Section

malabari-logo-mobile

കോട്ടക്കലില്‍ വന്‍ കഞ്ചാവ് വേട്ട; 123 കിലോ കഞ്ചാവ് പിടികൂടി

HIGHLIGHTS : Big cannabis hunt in Kottakal. 123 kg of cannabis seized

കോട്ടക്കല്‍: കോട്ടക്കലില്‍ വന്‍ കഞ്ചാവ് വേട്ട. 123 കിലോ കഞ്ചാവ് പിടികൂടി. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അടഞ്ഞ് കിടന്ന കടമുറിക്കുള്ളിലും സമീപത്തെ പൂട്ടി ഇട്ടിരുന്ന വീട്ടിലുമായി സൂക്ഷിച്ചിരുന്ന 54 പാക്കുകളിലായി 120 കിലോയോളം കഞ്ചാവ് പിടികൂടിയത്.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെയും ഓപ്പറേഷന്‍ ലോക്ക് ഡൗണിന്റെയും ഭാഗമായി എക്‌സൈസിന്റെ പരിശോധന കര്‍ശനമാക്കിയിരുന്നു.മുമ്പ് എക്‌സൈസ് പിടികൂടിയ കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആഴ്ചകളോളം നിരീക്ഷിച്ചശേഷമാണ് ഈ കേസ് കണ്ടെടുത്തിട്ടുള്ളത്. കെട്ടിട ഉടമയായ മണ്ടായാപുറം റാഫിയും മൂട്ടുപഞ്ഞി മൂസ എന്നായാളും ആന്ധ്രാപ്രദേശില്‍നിന്നും കൊണ്ടുവന്ന് ശേഖരിച്ചുവച്ചതാണ് കഞ്ചാവ് എന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.

sameeksha-malabarinews

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറര്‍ ടി അനികുമാറിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍ ,എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി ആര്‍ മുകേഷ് കുമാര്‍, എസ് മധുസൂധനന്‍ നായര്‍, പ്രിവന്റ്റീവ് ഓഫീസര്‍ മുസ്തഫ ചോലയില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ മുഹമ്മദ് അലി, പി.സുബിന്‍ , എസ്. ഷംനാദ് ,ആര്‍ രാജേഷ്, അഖില്‍, ബസന്ത് കുമാര്‍,എക്സൈസ് ഡ്രൈവറായ കെ.രാജീവ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. കണ്ടെടുത്ത കഞ്ചാവിന് അര കോടിയിലധികം രൂപ വില വരും. കണ്ടെടുത്ത കഞ്ചാവ് തുടര്‍ നടപടികള്‍ക്കായി പരപ്പങ്ങാടി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സാബു ആര്‍ ചന്ദ്രയ്ക്കും പ്രിവെന്റീവ് ഓഫീസര്‍ പ്രജോഷ് ,
കെ.പ്രദീപ് കുമാര്‍, സി.ഇ.ഒ പി.ബി വിനീഷ്, എ.ജയകൃഷ്ണന്‍, പി.എം ലിഷ, വിനോദ് കുമാര്‍ എന്നിവരടങ്ങിയ സംഘത്തിന് കൈമാറി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!