Section

malabari-logo-mobile

ആറന്മുള വള്ള സദ്യയുണ്ട് പഞ്ചപാണ്ഡവ ക്ഷേത്രദർശനം നടത്താൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി 

HIGHLIGHTS : KSRTC has provided an opportunity to visit Aranmula Valla Sadya and Panchapandava Temple.

ആറന്മുള വള്ള സദ്യയും കഴിച്ച്, പഞ്ച പാണ്ഡവക്ഷേത്ര ദർശനം നടത്താൻ അവസരമൊരുക്കി “പഞ്ച പാണ്ഡവ ദർശന തീർത്ഥാടനയാത്ര”യുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് “മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടന യാത്ര ” എന്ന പേരിൽ യാത്ര സംഘടിപ്പിക്കുന്നത്.

തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ.

sameeksha-malabarinews

തീർത്ഥാടനയാത്രയിൽ പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന ദുർഗ്ഗാദേവി വിഗ്രഹമുള്ള മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും സന്ദർശിക്കും. കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രവും തീർത്ഥാടനയാത്രയിൽ ഉൾപ്പടുത്തിയിട്ടുണ്ട്.

ആറന്മുള പള്ളിയോട സേവാ സംഘത്തിന്റെ നേത്യത്വത്തിൽ ജൂലൈ 23 മുതൽ ഒക്ടോബർ 2 വരെ നടത്തുന്ന ആറന്മുള വള്ള സദ്യയിലെ ചടങ്ങുകൾ കാണുന്നതിനും, 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും തീർത്ഥാടകർക്ക് പങ്കെടുക്കാം. ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറൻമുള കണ്ണാടിയുടെ നിർമ്മാണം നേരിൽ കാണുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യം തീർത്ഥാടകർക്ക് ലഭ്യമാക്കും.

ജില്ലയിൽ നിന്ന് ജൂലായ് 31, ആഗസ്റ്റ്  4,9,14,25 തിയ്യതികളിലായാണ് യാത്ര ഒരുക്കുന്നത്. ബുക്കിംഗിന് 9544477954, 9846100728 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക്, ജില്ലാ കോർഡിനേറ്റർ 9961761708.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!