മദനിക്ക് കൊല്ലത്തെ വീട്ടിലേക്ക് പോകാന്‍ ഉപാധികളോടെ സുപ്രീംകോടതി അനുമതി

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കൊല്ലത്തെ വീട്ടിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥകള്‍ ഉപാധികളോടെ സുപ്രീകോടതി ഇളവ് ചെയ്തു. ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന മദനിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നടപടി.

കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. സാക്ഷിവിസ്താരം പൂര്‍ത്തിയായതുകൊണ്ട് ഇനി മദനിയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ ഒരു സാഹചര്യത്തിലാണിപ്പോള്‍ മദനിയുടെ ഹര്‍ജിയിലെ വാദങ്ങള്‍ കൂടി പരിഗണിച്ച് സുപ്രീംകോടതി ജാമ്യത്തില്‍ ഇളവ് ചെയ്തിരിക്കുന്നത്.

മദനിക്ക് പിതാവിനെ കാണാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചികിത്സയില്‍ ആയതിനാല്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.

Share news
error: Content is protected !!
Scroll to Top