തേഞ്ഞിപ്പലം: വിദ്യാര്‍ഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 35ഓളം പാക്കറ്റ് ബ്രൗണ്‍ ഷുഗറുമായി രണ്ടുപേര്‍ പിടിയിലായി. തേഞ്ഞിപ്പലം പൈങ്ങോട്ടൂര്‍ സ്വദേശി നീലടത്ത് മലയില്‍ മുഹ മ്മദ് നിഷാദ് (37), കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മണ്ണാറില്‍ മുഹമ്മദ് അജ്മല്‍ (28) എന്നിവരാണ് കാക്കഞ്ചേരിയില്‍ പിടിയിലായത്.
15 ഗ്രാം ബ്രൗണ്‍ ഷുഗറുമായി സംഘത്തില്‍പ്പെട്ട രണ്ടുപേരെ കഴിഞ്ഞമാസം കൊണ്ടോട്ടിയില്‍ നിന്ന് പിടികൂടിയിരുന്നു. പിടിയി ലായ നിഷാദ് ആന്ധ്രയില്‍ കഞ്ചാവുമായി പിടിക്കപ്പെട്ട് ഒരു കിടന്ന് വര്‍ഷത്തോളം ജയിലില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്. ഇരു വര്‍ക്കുമെതിരെ ലഹരി ഇടപാടി ന് വിവിധ സ്റ്റേഷനുകളില്‍ കേസു ണ്ട്. തേഞ്ഞിപ്പലം എസ്‌ഐ വി വിപിന്‍ പിള്ളയുടെ നേതൃത്വ ത്തില്‍ ഡാന്‍സാഫ് ടീം ആണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




