HIGHLIGHTS : Kozhikode girl made drug carrier: case against 10 people
കോഴിക്കോട്: ഒമ്പതാം ക്ലാസുകാരി ലഹരിമാഫിയയുടെ കൈകളില്‍ അകപ്പെട്ട സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്തു. ലഹരിമാഫിയ കാരിയറാക്കി ഉപയോഗിച്ച കുട്ടിയുടെ മൊഴിയെ തുടര്‍ന്നാണ് കേസ്. ഇതര സംസ്ഥാനത്തു ള്ളവര്‍ ഉള്‍പ്പടെയുള്ള പ്രതികളില്‍ രണ്ടുപേര്‍ നിരവധി കേസുകളില്‍ പെട്ട വരാണന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമീഷണര്‍ കെ സുദര്‍ശന്‍ പറഞ്ഞു.
25 അംഗ ഇന്‍സ്റ്റഗ്രാം കൂട്ടായ്മയിലൂടെയാണ് ഇടപാടുകള്‍ നടന്നത്. കൂടുതല്‍ ആളുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിന് ലഭിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുണ്ടാക്കിയതും ലഹരി കൈമാറ്റം നടത്തിയതുമെന്നാണ് കുട്ടി മൊഴിനല്‍കിയത്. സ്‌കൂളിലെ നാല് പെണ്‍കുട്ടികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് കുട്ടികള്‍ പ്ലസ്റ്റു കഴിഞ്ഞവരാണ്. മറ്റ് രണ്ട് കുട്ടികളുടെ പേര് പെണ്‍കുട്ടി അന്വേഷക സംഘത്തെ അറിയിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത ആളാണ് കുട്ടിയെ ഗ്രൂപ്പില്‍ ചേര്‍ത്ത് ലഹരി ഉപയോഗിക്കാന്‍ പഠിപ്പിച്ചത്. ആദ്യം സൗജന്യമായി ലഹരി നല്‍കി പിന്നീടാണ് കാരിയറാക്കിയത്, അഞ്ചുമാസമായി സ്‌കൂളില്‍ പോയിട്ടില്ല. രണ്ടുവര്‍ഷമാ യുള്ള ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസികനില തകര്‍ന്ന് ചികിത്സതേടി യിരുന്നു.
കേസ് സമഗ്രമായി അന്വേഷിക്കാന്‍ നര്‍ക്കോട്ടിക് സെല്‍ എസിപിയുടെ നേതൃത്വത്തില്‍ 12 അംഗ പ്രത്യേക സംഘത്തിന് ചുമതല നല്‍കിയതായും അസി. കമീഷണര്‍ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു