Section

malabari-logo-mobile

പൊയസ് ഗാര്‍ഡനില്‍ സ്വപ്ന ഭവനം സ്വന്തമാക്കി നടന്‍ ധനുഷ്

HIGHLIGHTS : Actor Dhanush owns his dream house in Poeys Garden

ചെന്നൈയില്‍ മാതാപിതാക്കള്‍ക്കായി സ്വപ്ന ഭവനം സമ്മാനിച്ച് നടന്‍ ധനുഷ്. ചെന്നൈ പൊയസ് ഗാര്‍ഡനിലാണ് ധനുഷിന്റെ പുതിയ വീട്.  സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെയും തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും ഭവനത്തിന് സമീപമാണ് ധനുഷിന്റെ സ്വപ്ന സൗധം .150 കോടി ചെലവില്‍ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീട് പണി തീര്‍ത്തിരിക്കുന്നത്.

വീടിന്റെ ഗൃഹപ്രവേശ മഹാ ശിവരാത്രിയായ ഇന്നലെയാണ് നടത്തിയത്. 2021ല്‍ തുടങ്ങിയ വീടിന്റെ നിര്‍മാണം കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്.

ധനുഷിന്റെ ‘തിരുടാ തിരുടീ’, ‘സീഡന്‍’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സുബ്രഹ്‌മണ്യം ശിവയാണ് പുതിയ വാര്‍ത്തകള്‍ പങ്കുവെച്ചത്.
ധനുഷിന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ശിവ പോസ്റ്റിട്ടിരിക്കുന്നത്. ഇനിയും അദ്ദേഹത്തിന് നേട്ടങ്ങളും വിജയങ്ങളുമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ ആശംസ. പുതിയ വീട്ടില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിരുന്നും ധനുഷ് ഒരുക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!