മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെ സഞ്ജു പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
നമുക്ക് കിട്ടിയ ഈ ജീവിതം പരിപൂര്‍ണമായി ആഘോഷിക്കുകയെന്നും സഞ്ജു കുറിച്ചു.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിനെ പരിഗണിക്കാതിരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് താരത്തിന്റെ പോസ്റ്റ്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ കറുപ്പ് വസ്ത്രം ധരിച്ച് മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് പശ്ചാത്തലമായി നല്‍കിയിരിക്കുന്നത് അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസനോട് പറയുന്ന ഡയലോഗാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




