Section

malabari-logo-mobile

കോഴിക്കോട് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; വീണ്ടും കണ്ടൈന്‍മെന്റ് സോണുകള്‍

HIGHLIGHTS : കോഴിക്കോട് : കോവിഡ് വ്യാപനം ജില്ലയില്‍ രൂക്ഷമായതിനെ തുടര്‍ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കോഴിക്കോട് ജില്ലാ ഭരണകൂടം. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമാ...

കോഴിക്കോട് : കോവിഡ് വ്യാപനം ജില്ലയില്‍ രൂക്ഷമായതിനെ തുടര്‍ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കോഴിക്കോട് ജില്ലാ ഭരണകൂടം.
ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ജില്ലയില്‍ വീണ്ടും കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കൊയിലാണ്ടി നഗരസഭയിലെ 24, ചോറാട് പഞ്ചായത്തിലെ രണ്ട്, കട്ടിപ്പാറയിലെ 12, മേപ്പയ്യൂരിലെ 12, ഒളവണ്ണയിലെ രണ്ട്, തിരുവള്ളൂരിലെ 19 എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. കണ്ടൈന്‍മെന്റ് സോണുകളില്‍ എല്ലാവിധ ഒത്തുകൂടലും കര്‍ശനമായി നിയന്ത്രിച്ചു.

ജില്ലയിലെ ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളില്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു. പ്രവേശനം നിയന്ത്രിക്കാന്‍ കഴിയുന്ന വിനോദസഞ്ചാര മേഖലകളില്‍ ഒരേ സമയം 200 ആളുകളില്‍ കൂടുതല്‍ പാടില്ല.

sameeksha-malabarinews

ഏറാമല, തുറയൂര്‍, വില്യാപ്പള്ളി, ചോറോട്, പയ്യോളി, മൂടാടി, കൊയിലാണ്ടി, വടകര, കൂത്താളി, കാക്കൂര്‍, കട്ടിപ്പാറ, അരിക്കുളം, മേപ്പയ്യൂര്‍, കീഴരിയൂര്‍, ചെങ്ങോട്ടുകാവ്, ഉള്ള്യേരി, എടച്ചേരി എന്നിവിടങ്ങളില്‍ നൂറ് കിടക്കകളില്‍ കുറയാത്ത ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കണം. കോഴിക്കോട് കോര്‍പറേഷനില്‍ സാധ്യമയ എണ്ണം ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തയാറാക്കാനും കലക്ടര്‍ ഉത്തരവിട്ടു.

 

 

കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ താലൂക്ക് അടിസ്ഥാനത്തില്‍ ഇന്‍സിഡന്റല്‍ കമാണ്ടന്റുമാരെ നിയമിച്ച് ഉത്തരവായി. കോഴിക്കോട് താലൂക്കില്‍ സബ് കലക്ടര്‍ ജി പ്രിയങ്ക, വടകരയില്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷണര്‍ അനുപം മിശ്ര, താമരശ്ശേരിയില്‍ അസിസ്റ്റന്റ് കലക്ടര്‍ ശ്രീധന്യ സുരേഷ്, കൊയിലാണ്ടി ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി എന്നിവര്‍ക്കാണ് ചുമതല.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!