ഫഹദിനെതിരെ ‘വിലക്ക്’ ഭീഷണിയുമായി ദിലീപ് നേതൃത്വം നല്‍കുന്ന സിനിമാ സംഘടന

കൊച്ചി:  അഭിനയിക്കുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിന് സഹകരിച്ചാല്‍ ഫഹദ് ഫാസിലിനെ വിലക്കുമെന്ന് സിനിമാ തിയ്യേറ്റര്‍ സംഘടനയായ ഫിയോക്ക്. ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദിന്റെ സിനിമകള്‍ തിയ്യേറ്റര്‍ കാണില്ലെന്നാണ് ഫിയോക്ക് സമിതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വരാനിരിക്കുന്ന മാലിക് അടക്കമുള്ള ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ വലിയ വിലക്ക് നേരിടേണ്ടിവരുമെന്നും ഫിയോക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

സംഘടനയുടെ തീരുമാനം നടന്‍ ദിലീപും, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഫോണിലൂടെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഫഹദ് പ്രധാന കഥാപാത്രമായ ദിലീഷ് പോത്തന്‍ ചിത്രം ജോജിയും ഒടിടി റിലീസിങ്ങാണ് നടത്തിയത്. ലോക്ക് ഡൗണ്‍കാലത്തിറങ്ങിയ സീയു സൂണ്‍, ഇരുള്‍ എന്നീ ഫഹദ് ചിത്രങ്ങളും ഒടിടി റിലീസിങ്ങ് ആയിരുന്നു.

Share news
error: Content is protected !!
Scroll to Top