എംഎ യൂസഫലി പ്രത്യേക വിമാനത്തില്‍ അബുദാബിയിലേക്ക് മടങ്ങി:ഹെലികോപ്റ്റര്‍ ചതുപ്പില്‍ നിന്നും നീക്കി

കൊച്ചി: പനങ്ങാട്ടെ ചതുപ്പ് നിലത്തേക്ക് അടിയന്തിര ലാന്റിങ് നടത്തിയ എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍ സംഭവ സ്ഥലത്തുനിന്ന് നീക്കം ചെയ്തു. പനങ്ങാട്ട് നിന്നും ഇടപ്പള്ളിയിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്റര്‍ മാറ്റിയത്.

അര്‍ധ രാത്രി 12 മണിയോടെ ആരംഭിച്ച ദൗത്യം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പൂര്‍ത്തിയായത്. അപകടത്തെ തുടര്‍ന്ന് ചികിത്സ തേടിയ യൂസഫലിയും കുടുംബവും യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തില്‍ അബുദാബിയിലേക്ക് മടങ്ങി.

ഇന്നലെ യൂസഫലി ലേക്ഷോര്‍ ആശുപത്രിയിലേക്ക് ബന്ധുവിനെ കാണാന്‍ പോകുന്നതിനിയെയാണ് സാങ്കേതിക തകരാര്‍ മൂലം ഹെലിക്കോപ്റ്റര്‍ അടിയന്തരമായി ചതുപ്പ് നിലത്തേക്ക് ഇറക്കിയത്.

 

Share news
error: Content is protected !!
Scroll to Top