Section

malabari-logo-mobile

കോഴിക്കോട് കൊവിഡ് രോഗിയുടെ കട തല്ലിത്തകര്‍ത്തു

HIGHLIGHTS : കോഴിക്കോട്:കൊവിഡ് രോഗിയുടെ കട തല്ലിത്തകര്‍ത്തു. പുറമേരി വെള്ളൂര്‍ റോഡിലെ ഇയാളുടെ മത്സ്യവില്‍പ്പനകേന്ദ്രമാണ് തകര്‍ത്തത്. ഇന്നലെ അര്‍ധരാത്രിയിലാണ് സം...

കോഴിക്കോട്:കൊവിഡ് രോഗിയുടെ കട തല്ലിത്തകര്‍ത്തു. പുറമേരി വെള്ളൂര്‍ റോഡിലെ ഇയാളുടെ മത്സ്യവില്‍പ്പനകേന്ദ്രമാണ് തകര്‍ത്തത്. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്തനിലയിലാണുള്ളത്. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

മത്സ്യ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ നാദാപുരം, പുറമേരി, കുന്നുമ്മല്‍, കുറ്റ്യാടി പഞ്ചായത്തുകളും വടകരയിലെ ചില പ്രദേശങ്ങളും കണ്ടെന്‍മെന്റ് സോണില്‍പ്പെട്ടിരുന്നു. ഇതെതുടര്‍ന്ന് സമീപ പ്രദേശങ്ങളിലേതുള്‍പ്പെടെ മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചിരുന്നു. വ്യാപാരികളോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

sameeksha-malabarinews

രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ പിതാവ് അടക്കം നിരീക്ഷണത്തിലാണ്. അതുകൊണ്ടുതെന്നെ ഇവരുടെ കൃത്യമായ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ലൈസന്‍സി എത്തിയാല്‍ ഉടന്‍തന്നെ ഇവരുടെ മൊഴിയെടുക്കുമെന്ന് നാദാപുരം പോലീസ് അറിയിച്ചു.
മത്സ്യവ്യാപാരിയുമായി ബന്ധപ്പെട്ടുവെന്ന് കരുതുന്നവരുടെ രണ്ടുഘട്ടങ്ങളിലായി നടത്തിയ പരിശോധന ഫലങ്ങളെല്ലാം തന്നെ നെഗറ്റീവാണ്. ഇനി 85 പേരുടെ ഫലം കൂടി വരാനുണ്ട്. ജൂണ്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ എടുത്ത സ്രവപരിശോധനാഫലമാണ് വരാനുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!