സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ മീനാക്ഷി അമ്മാള്‍(73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 മണിയോടെയാണ് ഇവര്‍ മരിച്ചത്. കഴിഞ്ഞ മാസം 25 നാണ് ഇവര്‍ മകനോടൊപ്പം ചെന്നൈയില്‍ നിന്നും നാട്ടിലെത്തിയത്. കൊച്ചുമകനും സഹോദരനും ഒപ്പം ഒരു കാറിലാണ് ഇവര്‍ എത്തിയത്.

മണ്ണംപറ്റയിലെ സഹോദരന്റെ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. വരുമ്പോള്‍തന്നെ ഇവര്‍ക്ക് ശാരീരികമായ അസ്വസ്ഥകള്‍ ഉണ്ടായിരുന്നു. ഇവരുടെ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് ഇവരോട് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് 28 ാം തിയ്യതി പനിയും മൂത്രാശയ സംബന്ധമാ അസുഖവും ഉണ്ടായത്. പ്രമേഹരോഗിയാണ് ഇവര്‍. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ നില മോശമാവുകയായിരുന്നു.

മരണപ്പെട്ടതിനുശേഷം വീണ്ടും നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസറ്റീവ് ആയിരുന്നത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി.

Share news
error: Content is protected !!
Scroll to Top