കോഴിക്കോട് :ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി.
മഞ്ഞപ്പാലം കാട്ടാമ്പള്ളി സ്വദേശി മന്‍സൂര്‍ (39) ആണ് മരിച്ചത്.
മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് ബസ് സ്റ്റാന്‍ഡിലെ കടവരാന്തയില്‍ മന്‍സൂറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് . യാളുടെ ശരീരത്തില്‍ പരിക്കേറ്റ് പാടുകളും ഉണ്ട്.
കഴിഞ്ഞദിവസം മന്‍സൂറിനെ ഒപ്പം ബസ് സ്റ്റാന്‍ഡിലേക്ക് പോയ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ് .ബാലുശ്ശേരി എസ് കെ റഫീഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത് .
മൃതദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.




