Section

malabari-logo-mobile

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി & ലീഡർഷിപ്പ് ബിരുദാനന്തര ബിരുദ പ്രവേശനം

HIGHLIGHTS : Institute of Public Policy & Leadership Post Graduate Admission

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ടേഷന് (കില) കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കണ്ണൂർ തളിപ്പറമ്പിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസ്, കേരള ക്യാമ്പസിലെ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് (ഐ.പി.പി.എൽ) 2022-23 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക്  പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. MA Social Entrepreneurship and Development, MA Public Policy and Development, MA Decentralisation and Local Governance എന്നീ കോഴ്സുകളിലാണു പ്രവേശനം.

യോഗ്യത: ഏതൊരു വിഷയത്തിലും 50 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ ബിരുദദാരികൾക്ക് അപേക്ഷിക്കാം. ഓരോ കോഴ്സിലും ഒരു മുൻ ജനപ്രധിനിധിക്കും ഒരു തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥനും സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്.

sameeksha-malabarinews

രജിസ്ട്രേഷൻ ഫീസ് 450 രൂപ (എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി – 270 രൂപ) ഓൺലൈനായി അടച്ച ശേഷം യു.ടി.ആർ നമ്പർ ഉപയോഗിച്ച് അപേക്ഷ www.kila.ac.in/courses-offered വഴി ഓൺലൈനായി നവംബർ 21 വരെ സമർപ്പിക്കാം. ഓരോ കോഴ്‌സുകളിലേക്കും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ്, രജിസ്ട്രേഷൻ ഫീസ്  ഓൺലൈനായി അടച്ചതിന്റെ രേഖ, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!