Section

malabari-logo-mobile

ആശങ്ക ; ഇന്ത്യയില്‍ പ്രതിദിന കോവിഡ്‌ രോഗബാധിതരുടെ കണക്ക്‌ ഒരു ലക്ഷത്തിനരികില്‍

HIGHLIGHTS : ദില്ലി രാജ്യത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ്‌ ബാധിച്ചത്‌ 95,735 പേര്‍ക്ക്‌ . കഴിഞ്ഞ ദിവസം മാത്രം കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌ 1,172 പേരാണ്‌...

ദില്ലി രാജ്യത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ്‌ ബാധിച്ചത്‌ 95,735 പേര്‍ക്ക്‌ . കഴിഞ്ഞ ദിവസം മാത്രം കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌ 1,172 പേരാണ്‌. ഇതുവരയുണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്‌.

രാജ്യത്ത്‌ ഇതുവരെ 44,56,864 പേര്‍ക്ക്‌ കോവിഡ്‌ ബാധിച്ചു.

sameeksha-malabarinews

ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ദില്ലി, മുംബൈ, ചെന്നൈ, ഹൈദ്രാബാദ്‌ എന്നിവിടങ്ങളില്‍ രോഗവ്യാപനം വലിയ തോതിലാണ്‌.

 

ഇപ്പോഴും ക്രമാതീതമായി വ്യാപനം നടക്കുന്ന ഒരു സംസ്ഥാനം മഹാരാഷ്ട്രയാണ്‌. ഇവിടെ പ്രതിദിന രോഗബാധിതരുടെ കണക്ക്‌ 23,000ത്തിന്‌ മുകളിലാണ്‌ .മഹാരാഷ്ട്രയെ കൂടാതെ ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌, ദില്ലി എന്നിവടങ്ങളിലും സ്ഥിതി ഗുരുതരമാണ്‌.

ഇന്ത്യയില്‍ രോഗമുക്ത നിരക്ക്‌ 78 ശതമാനമാണ്‌.

ആഗോളതലത്തില്‍ ഏറ്റവും അധികം പേര്‍ക്ക്‌ കോവിഡ്‌ ബാധിച്ചത്‌ അമേരിക്കക്കാര്‍ക്കാണ്‌. അറുപത്തി അഞ്ചര ലക്ഷത്തോളം പേര്‍ക്ക്‌ അമേരക്കയില്‍ കോവിഡ്‌ ബാധിച്ചു.
ലോകത്ത്‌ രണ്ട്‌ കോടി എണ്‍പത്‌ ലക്ഷത്തിലധികം പേര്‍ക്കാണ്‌ കോവിഡ്‌ ബാധിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!