പരപ്പനങ്ങാടി:പരപ്പനങ്ങാടി അഞ്ചപ്പുരയിലെ കള്ളുഷാപ്പ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി മുനിസിപ്പാലിറ്റി കള്ള് ഷാപ്പ് വിരുദ്ധ ആക്ഷന്‍ കമ്മറ്റി കള്ളുഷാപ്പിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം ആരംഭിച്ചു. പി കെ അബ്ദുറബ്ബ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഉമ്മര്‍ ഒട്ടുമ്മല്‍ അധ്യക്ഷനായി. മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി അലവിക്കുട്ടി ബാഖവി മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ കടവത്ത് സൈതലവി, സയ്യിദ് പി എസ് എച്ച് തങ്ങള്‍, സി ബാലഗോപാലന്‍, സി കെ കുഞ്ഞിമുഹമ്മദ്, നൗഷാദ് ചെട്ടിപ്പടി, സലാം തങ്ങള്‍ ചെട്ടിപ്പടി, പി കെ അബൂബക്കര്‍ ഹാജി, അലി തെക്കേപ്പാട്ട്, മുജീബ് മാസ്റ്റര്‍ കോടാലി, സി ടി അബ്ദുല്‍നാസര്‍, കെ പി നൗഷാദ്, മാനുഹാജി, ജംഷീര്‍ കറുത്താമാക്കകത്ത്, കെ പി ഷാജഹാന്‍, ഇ ഒ അബ്ദുല്‍ഹമീദ്, നൗഷാദ് ചോനാരി, ഇ ഒ ഫൈസല്‍, ഹംസ ചേര്‍ക്കോട്ട്, പി ടി റഹീം, നിഷാദ് മടപ്പള്ളി, സി ഇബ്രാഹിംഹാജി എന്നിവര്‍ സംസാരിച്ചു.




