ലൈഫ് മിഷന്‍: വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി

ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി. നിലവില്‍ സെപ്തംബര്‍ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം. എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പല ഗുണഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജനതാല്പര്യാര്‍ത്ഥം സെപ്റ്റംബര്‍ 23 വരെ സമയം വീണ്ടും നീട്ടി നല്‍കുന്നതിന് ഇപ്പോള്‍ തീരുമാനിച്ചത്.

www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

 

 

Share news
error: Content is protected !!
Scroll to Top