Section

malabari-logo-mobile

കോട്ടക്കല്‍ നഗരത്തിലെ തിരക്കൊഴിവാക്കാന്‍ സമാന്തരപാത: കോട്ടക്കല്‍ – കോട്ടപ്പടി റോഡ് നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : കോട്ടക്കല്‍ മണ്ഡലത്തിലെ നവീകരിച്ച കോട്ടക്കല്‍ – കോട്ടപ്പടി (കോവിലകം റോഡ്) റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ ...

കോട്ടക്കല്‍ മണ്ഡലത്തിലെ നവീകരിച്ച കോട്ടക്കല്‍ – കോട്ടപ്പടി (കോവിലകം റോഡ്) റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു. മൂന്ന് കോടി ചെലവഴിച്ച് പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് ബി.എം ആന്‍ഡ് ബിസി ചെയ്ത് വീതി കൂട്ടി റോഡിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.  കോട്ടക്കല്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കോഴിക്കോട്-തൃശൂര്‍ ദേശീയപാതയിലേക്കെത്താന്‍ യാത്രക്കാര്‍ക്ക് സമാന്തരപാതയായി ഇത് ഉപയോഗിക്കാനാകും.
കോട്ടക്കല്‍ തോക്കാംപാറയില്‍ നടന്ന ചടങ്ങില്‍ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനായി. കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷെബീര്‍, വിവിധ സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍, മറ്റു രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!