എംസി കമറുദ്ധീന്‍ എംഎല്‍എ ഇന്ന്‌ പാണക്കാട്ടെത്തും

മലപ്പുറം ജ്വല്ലറി തട്ടിപ്പ്‌ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എംസി കമറുദ്ധീന്‍ എംഎല്‍എയും,, മുസ്ലീംലീഗ്‌ നേതാവ്‌ പൂക്കോയതങ്ങളും ഇന്ന്‌ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ്‌ തങ്ങളെ കാണുമെന്ന്‌ റിപ്പോര്‍ട്ട്‌.

ജ്വല്ലറി തട്ടിപ്പ്‌ കേസില്‍ കൂടതല്‍ പരാതിക്കാരുണ്ടാകുകയും കേസ്‌ ക്രൈബാഞ്ച്‌ ഏറ്റെടുക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ എംഎല്‍എയെ വിളിച്ച്‌ വരുത്തിയിരിക്കുന്നത്‌.

കമറുദ്ധീന്‍ തങ്ങളെ കാണുന്നതിന്‌ മുന്‍പ്‌ ലീഗ്‌ നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി എംപിയെയും, കെപിഎ മജീദിനെയും കണ്ട്‌ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ്‌ റിപ്പോര്‌ട്ട്‌.
പാണക്കാട്‌ തങ്ങള്‍ വിവരങ്ങള്‍ ആരാഞ്ഞതിന്‌ ശേഷമായിരിക്കും എംഎല്‍എക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണോ എന്ന കാര്യത്തില്‍ നിലപാട്‌ സ്വീകരിക്കുക.

ഇതിനിടെ തട്ടിപ്പിനിരയായ സ്‌ത്രീകളടക്കമുള്ള കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തി. പരാതിക്കാരില്‍ കൂടുതില്‍ പേരും കെഎംസിസി പ്രവര്‍ത്തകര്‍ കൂടിയാണ്‌.

ചെറവത്തൂരിലും, കാസര്‍കോടും ആരംഭിച്ച ജ്വല്ലറിയുടെ പേരില്‍ നിക്ഷേപം സ്വീകരിച്ചാണ്‌ കോടിക്കണക്കിന്‌ രൂപടയുടെ തട്ടിപ്പ്‌ നടത്തിയതെന്നാണ്‌ പരാതി.

Share news
error: Content is protected !!
Scroll to Top