ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന്‌ ജില്ലാ ഭരണകൂടം

മലപ്പുറം : ജില്ലയില്‍ കോവിഡ് രോഗവ്യാപന തോത് ഗണ്യമായ രീതിയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കോവിഡ് മാര്‍ഗ നിര്‍ദേശ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ആരാധനാലയങ്ങളില്‍ പരമാവധി 100 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ഘോഷയാത്ര അനുവദനീയമല്ല. ആഘോഷങ്ങള്‍ക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും  കൃത്യമായ സാമൂഹിക അകലവും പാലിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ താലൂക്ക് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top