Section

malabari-logo-mobile

കടുവയുടെ സെറ്റില്‍ ജോജുവിനെതിരെ മുദ്രാവാക്യവുമായെത്തി; കോണ്‍ഗ്രസ് മാര്‍ച്ചില്‍ തമ്മിലടി

HIGHLIGHTS : Kottayam Youth Congress march turns violent

കോട്ടയം; കാഞ്ഞിരപ്പള്ളിയില്‍ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ തമ്മിലടി. ഷൂട്ടിങ്ങിനായി വഴി തടയുന്നു എന്നാരോപിച്ചാണ് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താനെത്തിയത്. ഇതിനിടെ മറ്റൊരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിരോധിക്കാനായി എത്തിയതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധിക്കാനാി പൊന്‍കുന്നത്ത് നിന്നെത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞത് കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള യൂത്ത്‌കോണ്‍ഗ്രസുകാരാണ്.

കൊച്ചിയിലെ വിവാദമായ വഴിതടയല്‍ സമരത്തിന്റെ തുടര്‍ച്ചയായാണ് ഇവിടെയും സമരമുണ്ടായത്. പൃഥ്വിരാജ് നായകനായ കടുവ സിനിമയുടെ ഷൂട്ടിങ്ങിനായി റോഡ് തടസ്സപ്പെടുത്തുന്നു എന്നാരോപിച്ചാണ് പൊന്‍കുന്നം ഭാഗത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിഷേധവുമായെത്തിയത്. ജോജു ജോര്‍ജിനെതിരായ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

sameeksha-malabarinews

ജോജു ജോര്‍ജ് കടുവ എന്ന സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കില്‍ കൂടി റോഡ് തടസ്സപ്പെടുത്തിയുള്ള സിനിമാ ഷൂട്ടിങ്ങുകള്‍ തടയും എന്ന യുത്ത് കോണ്‍ഗ്രസ് നിലപാടിന്റെ ഭാഗമായിരുന്നു സമരം.

പൊന്‍കുന്നത്ത് നിന്നുള്ള പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്. പിന്നീട് പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!