45.5 ലക്ഷം രൂപയുമായി പെരിന്തല്‍മണ്ണയില്‍ കോട്ടയം സ്വദേശി പിടിയില്‍

പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാത്ത 45.5 ലക്ഷം രൂപയുമായി കോട്ടയം സ്വദേശി പെരിന്തല്‍മണ്ണയില്‍ പിടിയില്‍. രാമപുരം സ്വദേശി മുടയാരത്ത് ജയേഷി (45)നെയാണ് കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന പണവുമായി പെരിന്തല്‍മണ്ണ പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച അങ്ങാടിപ്പുറത്ത് നടന്ന വാഹനപരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ബാഗിലാക്കി കാറിന്റെ പിന്‍സീറ്റിന് താഴെയായിരുന്നു. 500 രൂപയുടെ കെട്ടുകളാണുണ്ടായിരുന്നത്. കോയമ്പത്തുരില്‍നിന്നും പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുവന്നതാണ് പണമെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.

പെരിന്തല്‍മണ്ണ പൊലിസ് ഇന്‍സ്‌പെക്ടര്‍ സി അലവി, എസ്‌ഐ എം എ യാസിര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടിച്ചെടുത്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top