ഇതരസംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും 30,000 രൂപയും മോഷ്ടിച്ച സംഭവത്തില്‍ 2പേര്‍ അറസ്റ്റില്‍

തിരൂര്‍ : ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണുകളും 30,000 രൂപയും മോഷ്ടിച്ച സംഭവത്തില്‍ മണിപ്പൂര്‍ സ്വദേശികളായ രണ്ടുപേര്‍ തിരൂര്‍ പൊലീസിന്റെ പിടിയില്‍. മുഹമ്മദ് മുനീബ് റഹ്‌മാന്‍ (25), ഖലക്ക് ഫാം റൂണക് ഷാ (20) എന്നിവരെയാണ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്.

കഴിഞ്ഞദിവസം പകല്‍ തൊഴിലാളികള്‍ താമസിക്കുന്ന വൈരകോടുള്ള ക്വാര്‍ട്ടേഴ്‌സിന്റെ വാതില്‍ പൊളിച്ച് കയറിയാണ് മോഷണം. സമാന കേസുകളില്‍ ഉള്‍പ്പെട്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

തിരൂര്‍ സിഐ എം ജെ ജിജോയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ വി ജിഷില്‍, വിപിന്‍, സീനിയര്‍ സിപിഒ മധു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top