HIGHLIGHTS : Declaration of freedom of Mehnas by cutting hair
ജന്മദേശമായ ഇറാനിലെ ദുസ്വാതന്ത്യത്തിനെതിരെ മുടിമുറിച്ച് നല്‍കി ഇറാനിയന്‍ സംവിധായിക മെഹ്നാസ് മുഹമ്മദിയുടെ അവകാശ പ്രഖ്യാപനം. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ രാജ്യം നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ പ്രതികരിച്ച അതേ മാതൃകയിലാണ് രാജ്യാന്തര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് ജേത്രി പ്രതികരിച്ചത് .
പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാത്തതിനാല്‍ കേരളത്തിലേക്കു യാത്രാ തടസം നേരിട്ട മെഹനാസ് മുടി മുറിച്ചു നല്‍കിയതിനൊപ്പം തന്റെ കഷ്ടപ്പാടിന്റെ പ്രതീകമാണ് മുടിയിഴകളെന്നും തന്റെ സാന്നിധ്യമായി അവയെ കണക്കാക്കണമെന്നും സന്ദേശത്തില്‍ അറിയിച്ചു .

മെഹ്നാസിന്റെ അഭാവത്തില്‍ ഗ്രീക്ക് സംവിധായിക അതീന റേച്ചല്‍ സംഗാരിയാണ് മുഖ്യമന്ത്രിയില്‍ നിന്നും സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം സ്വീകരിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു