കോട്ടക്കലിനടുത്ത് കാറും ടിപ്പറും കൂട്ടിയിടിച്ച് : കാര്‍ കത്തി നശിച്ചു

മലപ്പുറം:  പൊന്‍മള പള്ളിപ്പടിയില് കാറും ടിപ്പറും കൂട്ടിയിടിച്ച് കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. കാര്‍ യാത്രികനായ പാണക്കാട് പട്ടര്‍കടവ് സ്വദേശി മജീദിന് അപകടത്തില്‍ പരിക്കേറ്റു. ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ഇയാള്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ മലപ്പുറം ഭാഗത്തേക്കും ടിപ്പര്‍ കോട്ടക്കല്‍ ഭാഗത്തേക്കും പോകുകയായിരുന്നു.

കാറിന്റെ പെട്രോള്‍ടാങ്കില്‍ നിന്നും ഇടിയുടെ ആഘാതത്തില്‍ തീപടരുകയായിരുന്നു. ലോറിക്കും തീപിടിച്ചിട്ടുണ്ട്.

മലപ്പുറത്തുനിന്നും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Share news
error: Content is protected !!
Scroll to Top