Section

malabari-logo-mobile

കോട്ടക്കടവ് പുഴയില്‍ നവവധു മരിച്ച നിലയില്‍

HIGHLIGHTS : കോട്ടക്കടവ് പുഴയില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

വള്ളിക്കുന്ന്:കോട്ടക്കടവ് പുഴയില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.തറോല്‍ രാമന്‍ എന്ന കുട്ടന്റെ മകള്‍ ആര്യ(26)യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. ആദ്യ വിരുന്നിനായി ഇന്നലെയാണ് ആര്യയും ഭര്‍ത്താവും സ്വന്തം വീടായ വള്ളിക്കുന്ന് നോര്‍ത്ത് പൊറാഞ്ചേരിയിലെ വീട്ടിലെത്തിയത്.

ഇന്നലെ വൈകീട്ട് വീട്ടില്‍ നിന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ആര്യ പുറത്ത് പോയതായിരുന്നു. എറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ച് ഇറങ്ങിയെങ്കിലും പുഴയ്ക്ക് സമീപം റോഡരില്‍ ആര്യയുടെ സ്‌കൂട്ടറും ചെരുപ്പും നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ രാത്രി ഏറെ വൈകിയും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് കോട്ടക്കടവ് കാല്‍വരി ഹില്‍സിന്റെ താഴെ പുഴയോരത്ത് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

sameeksha-malabarinews

അമ്മ:റീന.സഹോദരങ്ങള്‍:ഭവ്യ,ആദിത്യ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!